ബാലരാമപുരം: കേന്ദ്രസാഹിത്യ അക്കാദമി പള്ളിച്ചൽ കസ്തൂർബാഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സർഗസംവാദം സംഘടിപ്പിച്ചു.എസ്.എഫ്.സി.കെ മാനേജിംഗ് ഡയറക്ടർ എസ്.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ഭാവുകത്വപരിണാമം സമകാലീന കഥ, കവിതയിൽ എന്ന വിഷയത്തിൽ പ്രശസ്ത നിരൂപകൻ സാബു കോട്ടുക്കൽ, സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം അജയപുരം ജ്യോതിഷ് കുമാർ ലളിതകലാ അക്കാദമി അംഗം കാരക്കാമണ്ഡപം വിജയകുമാർ എന്നിവർ വിഷയം അവതരിപ്പിച്ചു.സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എൻ.വി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സർഗ്ഗസംവാദത്തിൽ എൻ.എസ്.സുമേഷ് കൃഷ്ണൻ, സി.വി.സുരേഷ്, പള്ളിച്ചൽ വിജയൻ, സതീഷ് കിടാരക്കുഴി, കെ.രാകേഷ്, എം.മഹേഷ്കുമാർ എന്നിവർ സംസാരിച്ചു.