മുടപുരം: തെരുവ് നായ്ക്കളുടെ വർദ്ധനവ് നിയന്ത്രിക്കാൻ വേണ്ടി മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയായ ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി പ്രകാരം തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനായി കിഴുവിലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 95 തെരുവ് നായ്ക്കളെ പിടികൂടി. നാല് പേരടങ്ങുന്ന സംഘമാണ് നായ്ക്കളെ പിടികൂടിയത്.
തെങ്ങുവിള ക്ഷേത്രത്തിന് പിന്നിലെ ഏലായിൽ നിന്ന് ഏട്ട് തെരുവ് നായ്ക്കളെ പിടികൂടി. പിടികൂടുന്നവയെ പ്രദേശം തിരിച്ച് പ്രത്യേകം കൂടുകളിൽ പാർപ്പിക്കും. ഇവയിൽ കുട്ടികളുമുൾപ്പെടുന്നു. പിടികൂടിയ തെരുവ് നായ്ക്കളെ വർക്കല ചെമ്മരുതി പഞ്ചായത്തിലെ മൃഗാശുപത്രിയിൽ എത്തിച്ച് വന്ധീകരണ ശസ്ത്രകീയ നടത്തി നാല് ദിവസത്തെ നീരീക്ഷണത്തിന് ശേഷം പിടിച്ച സ്ഥലത്ത് തന്നെ തുറന്ന് വിടും. സമീപ പഞ്ചായത്തിൽ പേവിഷബാധ ഏറ്റ തെരുവ് നായ് വഴിയാത്രക്കാരെ കടിച്ചിരുന്നു. തുടർന്നാണ് തെരുവ് നായ്ക്കളെ പിടികൂടാൻ തുടങ്ങിയത്. മംഗലപുരത്ത് നിന്ന് പിടികൂടിയ രണ്ട് തെരുവ് നയ്ക്കൾക്ക് പേവിഷ ബാധ ഉള്ളതായി കണ്ടതിനെ തുർന്ന് മൃഗസംരക്ഷ വകുപ്പിന്റെ അനുവാദത്തോടെ ദയാവധം നടത്തി.