പാറശാല: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ധനുവച്ചപുരം പ്രതിഭ കോളേജിലെ എസ്. ഗോകുലിനെയും ഈ സെന്ററിൽ എല്ലാ വിഷയങ്ങൾക്കും ' എ പ്ലസ് 'നേടിയ മുഴുവൻ വിദ്യാർത്ഥികളെയും സി.കെ. ഹരീന്ദ്രൻ എം.എൽ.എ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഗീതാരാജശേഖരൻ, പ്രതിഭ കോളേജിലെ പ്രിൻസിപ്പൽ എസ്. വിക്രമൻ, പ്രൊഫ.എൻ.ജി. കൃഷ്ണപിള്ള, കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ബിനു, ജി. ബൈജു എന്നിവർ സംസാരിച്ചു.