v-sasi

വർക്കല: സാംസ്കാരിക സംഘടനകൾ നാടിന്റെ കരുത്തും കൂട്ടായ്മയുമായി മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. മലയാള സാംസ്കാരിക വേദിയുടെ 13-ാം വാർഷികവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഏഴാമത് മലയാളി രത്ന, ജനമിത്ര, ഗ്രാമകീർത്തി പുരസ്കാരങ്ങളും ഡെപ്യൂട്ടി സ്പീക്കർ വിതരണം ചെയ്തു. ജസ്റ്റിസ് ബി. കെമാൽ പാഷ (സാമൂഹ്യ സേവനം), കെ.വി. മോഹൻകുമാർ (സാഹിത്യം), പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ (ആതുരസേവനം-ഡോ.ര മേശ്കുമാർ സ്മാരകം), പി.സി. വിഷ്ണുനാഥ് (പൊതുപ്രവർത്തനം), പ്രതാപൻ തായാട്ട് (പ്രസാധനം), വിനുകുമാർ (കൃഷി), എം.എൻ. നൗഫൽ (വ്യവസായം) എന്നിവർ മലയാളിരത്ന പുരസ്കാരം സ്വീകരിച്ചു. സാബു സീലി (ഫോട്ടോ നോവൽ), അസിം പള്ളിവിള (സാഹിത്യം), സിറുജ ദിൽഷാദ് ദുബൈ , അഡ്വ. അസിം ഹുസൈൻ (വിദ്യാഭ്യാസം), സുനിൽ കെ. നാദം (നാടകകൃത്ത്), ഷാക്കിർ, സതീഷ് ലാൽ (യുവ സംരംഭകർ) എന്നിവർക്ക് ഗ്രാമകീർത്തി പുരസ്കാരങ്ങളും സമ്മാനിച്ചു. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ചെമ്മരുതി പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് എ.എച്ച്. സലിം,1200ലധികം സ്കൂളുകളിൽ ബോധവത്കരണ ക്ലാസെടുത്ത കൗൺസലിംഗ് സൈക്കോളജിസ്റ്റ് ജെ. അശോകൻ എന്നിവർക്ക് ജനമിത്ര പുരസ്കാരം സമ്മാനിച്ചു. ഉപ ജില്ലയുൾപ്പെടെ വർക്കല നിയോജകമണ്ഡലം പരിധിയിലെ സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 354 വിദ്യാർത്ഥി പ്രതിഭകൾക്കും വിദ്യാമുദ്ര പുരസ്കാരവും വിതരണം ചെയ്തു. സ്വാമി സൂക്ഷ്മാനന്ദ, അഡ്വ. വി. ജോയി എം.എൽ.എ, വർക്കല കഹാർ, നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ജയചന്ദ്രൻ പനയറ, സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി ഇ.എം. റഷീദ്, കാപ്പിൽ ഷെഫി എന്നിവർ സംസാരിച്ചു. വേദി ചെയർമാൻ അൻസാർ വർണന സ്വാഗതവും വൈസ് ചെയർമാൻ എം. രാജു നന്ദിയും പറഞ്ഞു.