തിരഞ്ഞെടുപ്പു ഫലം തത്സമയം എത്തിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഡിജിറ്റൽ സംവിധാനം. എല്ലാ കൗണ്ടിംഗ് സെന്ററുകളിലും സജ്ജീകരിച്ചിട്ടുള്ള മീഡിയ സെന്ററിലെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിൽ ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള റിസൾട്ട് ലഭ്യമാകും.
ഇലക്‌ഷൻ കമ്മിഷന്റെ സുവിധ സോഫ്ട് വെയർ വഴി https://results.eci.gov.in/ എന്ന വെബ്‌സൈറ്റിൽ ഫലം ലഭിക്കും. വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴിയും ഫലമറിയാം. ആപ്പ് ഗൂഗിൽ പ്ളേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ എൻ ഐ സി ട്രെൻഡ് സോഫ്‌ട്‌വെയർ വഴിയുള്ള ഫലങ്ങൾ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് ലഭിക്കും. http://trend.kerala.gov.in & http://trend.kerala.nic.in.