school

നെടുമങ്ങാട് : തുടർച്ചയായ രണ്ടാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കരകുളം ഗവ.വി ആന്റ് എച്ച്.എസ്.എസിനും വിദ്യാർത്ഥികൾക്കും അനുമോദനം അർപ്പിച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ് ഐ,ബാലസംഘം കരകുളം ലോക്കൽ കമ്മിറ്റികൾ സംയുക്തമായി മികവുത്സവം 2019 സംഘടിപ്പിച്ചു. ഏണിക്കര ജംഗ്ഷനിൽ നടന്ന യോഗത്തിൽ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സ്കൂളിന് ഉപഹാരം സമർപ്പിച്ചു. ഹെഡ്മിസ്ട്രസ് ജി.ഐ. ബിന്ദു, പി.ടി.എ.പ്രസിഡന്റ് എസ്.സുജു എന്നിവർ ഏറ്റുവാങ്ങി.ഡോ.എ.സമ്പത്ത്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,സി.പി.എം ഏരിയാ സെക്രട്ടറി എസ്.എസ്.രാജലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില,ടി.സുനിൽ കുമാർ, വി.ശ്രീകണ്ഠൻ, എം.ലാലു,സി.അജിത്ത് കുമാർ, പി.ഉഷാകുമാരി, ഡി.വൈ.എഫ് ഐ ഏരിയാ സെക്രട്ടറി അംശു വാമദേവൻ, പ്രസിഡന്റ് ജി.ആർ.രതീഷ്,എസ്.എസ് അരവിദ്,ഡി.ഉണ്ണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.എ.നിഖിൽ കുമാർ സ്വാഗതവും അക്ഷയ ഭാരതി നന്ദിയും പറഞ്ഞു.