sndp

ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനുകീഴിൽ വലിയകട - എരുമക്കാവ് - വൈദ്യന്റെ മുക്ക് - താലൂക്ക് ആശുപത്രി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു രൂപീകരിച്ച ഗുരുസാഗരം എസ്.എൻ.ഡി.പി യോഗം ശാഖ നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ ഫണ്ട് സ്വരൂപിക്കലിനു തുടക്കമായി. ശാർക്കര ഗുരുദേവ ക്ഷേത്ര മുഖമണ്ഡപത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ആദ്യ ഗഡുവായി 50,000 രൂപ ശാഖാ സെക്രട്ടറി സുനിലാലിനു കൈമാറി. യൂണിയനു കീഴിലുള്ള ശാഖാ യോഗങ്ങളിൽ മന്ദിര നിർമാണമടക്കം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായങ്ങൾ യൂണിയൻ ഉറപ്പു വരുത്തുമെന്നു യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ പറഞ്ഞു.

യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ജി.ജയചന്ദ്രൻ, എസ്.സുന്ദരേശൻ, ഗുരുസാഗരം ശാഖാ യോഗം പ്രസിഡന്റ് ബി.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് തുളസീഭായ്, ഭരണ സമിതി അംഗങ്ങളായ മോഹൻദാസ്, വിജി മനോജ്, അനിൽകുമാർ, ഗിരീശൻ, രജിത്ത്, മനോജ്, ജയ, ഡി.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ചിറയിൻകീഴ് വൈദ്യന്റെ മുക്കിന് സമീപം വാമനപുരം നദിക്കരയിൽ ശാഖാ യോഗം പ്രസിഡന്റ് ബി.സുരേന്ദ്രൻ സംഭാവനയായി നൽകിയ അഞ്ചു സെന്റ് സ്ഥലത്ത് ശ്രീനാരായണ ആശ്രമം മോഡലിൽ ഇരുനിലയിൽ ഒരു വർഷം കൊണ്ടു മന്ദിര നിർമാണം പൂർത്തീകരിക്കുകയാണു ലക്ഷ്യമെന്നു ശാഖാ സെക്രട്ടറി സുനിലാൽ അറിയിച്ചു. ധ്യാനമണ്ഡപം, പ്രാർത്ഥനാ ഹാൾ, ഗുരുക്ഷേത്രം, ഡിജിറ്റൽ ലൈബ്രറി, കിഡ്സ് പാർക്ക്, ഓഫീസ് എന്നിവയടക്കം മന്ദിര സമുച്ചയത്തിലുണ്ടാവും. 30 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ജൂൺ അവസാന വാരം ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ ശിലയിടൽ നിർവഹിക്കും. ഫോൺ: 9995531993.