ബ്യൂണസ് അയേഴ്സ് : കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിനുള്ള അർജന്റീനയുടെ 23 അംഗ സ്ക്വാഡിൽ ലയണൽ മെസിയും സെർജി അഗ്യൂറോയും മിഡ് ഫീൽഡർ ഏൻജൽ ഡി മരിയയെയും ടീമിലെടുത്തപ്പോൾ സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്നെ ഒഴിവാക്കി. ജൂൺ 14 ന് ബ്രസീലിലാണ് കോപ്പ അമേരിക്ക തുടങ്ങുന്നത്. കൊളംബിയ, പരാഗ്വേ, അതിഥിയായ ഖത്തർ എന്നിവർക്കൊപ്പം ബി ഗ്രൂപ്പിലാണ് പ്രാഥമിക റൗണ്ടിൽ അർജന്റീന കളിക്കുന്നത്.
ലോകകപ്പിന് ശേഷം എട്ടുമാസക്കാലം ദേശീയ ടീമിൽ നിന്ന് മാറിനിന്ന മെസിയുടെ തിരിച്ചുവരവാണിത്. അഗ്യൂറോയും ലോകകപ്പിന് ശേഷം ആദ്യമായാണ് രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുന്നത്. മൗറോ ഇക്കാർഡിക്ക് 23 അംഗ ടീമിൽ ഇടം കിട്ടിയില്ല. 1993 ന് ശേഷം അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം നേടാനായിട്ടില്ല.
അർജന്റീനാ ടീം
അഗസ്റ്റിൻ മാർക്കെസിൻ, ഫ്രാങ്കോ അർമാനി, എസ്തബാൻ അൻഡ്രിഡ (ഗോൾ കീപ്പേഴ്സ്), ജെർമൻ പെസേല, യുവാൻ ഫോയ്ത്ത്, നിക്കോളാസ് ഓട്ടമെൻഡി, തഗ്ളിയ ഫിക്കോ, അക്യുന, റെൻസോ സറാവിയ, റാമിറോ ഫ്യൂനസ് മോറി, മിൽട്ടൺ കാസ്കോ (ഡിഫൻഡർമാർ)
ലിയാൻഡ്രോ പരേഡസ്, എൻജൽ ഡി മരിയ, ഗ്വിയ്ഡോ റോഡ്രിഗസ്, ജിയോവന്നി, ലോ സെൽബോ, റോബർട്ടോ പെരേര, റോഡ്രിഗോ ഡി പോൾ, ഇസക്കിയേൽ പലാക്വിയോസ്, (മിഡ്ഫീൽഡർമാർ)
ലയണൽ മെസി, സെർജി അഗ്യൂറോ, പൗലോ ഡൈബാല, ലൗട്രാവോ മാർട്ടിനെസ്, മത്യാസ് സുവാരേസ് (ഫോർവേഡ്സ്)