പാറശാല: ബാങ്ക് ജീവനക്കാരനായ ഗൃഹനാഥൻ ഹൃദയാഘാതത്താൽ മരിച്ചു. അമരവിള ആനക്കുന്ന് പള്ളിക്ക് സമീപം ബാബു ഭവനിൽ ബാബു (57)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെത്തി വെള്ളം കുടിക്കുന്നതിനിടെ തളർച്ച ഉണ്ടായതിനെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയിലെ ജീവനക്കാരനാണ് . ഭാര്യ ഭാമകുമാരി.വിദ്യാർത്ഥികളായ ഗീത (രണ്ടാം വർഷ ഡിഗ്രി ), ഹരികൃഷ്ണൻ (പത്താം ക്ലാസ് ) എന്നിവർ മക്കൾ.