girl

നോർവേ: ഐല ക്രിസ്‌റ്റിൻ എന്ന നോർവേക്കാരിക്ക് കുട്ടിക്കാലം മുതൽ നായ്ക്കളോട് വളരെ ഇഷ്ടമായിരുന്നു. ക്രമേണ ഇഷ്ടം കടുത്തു. അതോടെ നായ്ക്കളെപ്പോലെ നാലുകാലിൽ നടക്കുന്നതും ചാടുന്നതുമൊക്കെ പുള്ളിക്കാരിയുടെ ഹോബിയായി. കുറച്ചുനാൾ കഴിഞ്ഞതോടെ ഇഷ്ടം കുതിരകളോടായി. അതോടെ ചാട്ടവും ഒാട്ടവും നടത്തവുമൊക്കെ കുതിരകളെപ്പോലെയായി. കുതിരയെപ്പോലെ ചാടുകയും ഓടുകയുമൊക്കെ ചെയ്യുന്ന ഐലയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.


അതിവേഗത്തിൽ പറമ്പിലൂടെ നാലുകാലിൽ ഓടിച്ചാടി നടക്കുന്ന ഐലന്‌ കുതിരപ്പെൺകുട്ടി എന്നാണ്‌ ഇൻസ്റ്റഗ്രാമിലെ വിളിപ്പേര്‌. ഈ വ്യത്യസ്‌തമായ ഹോബി നാലാമത്തെ വയസിൽ തുടങ്ങിയതാണെന്നാണ്‌ ഐലൻ പറയുന്നത്‌. ഭ്രാന്താണെന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും അതൊന്നും ഐലൻ മൈൻഡുചെയ്യുന്നില്ല.
ഐലന്റെ ഹോബിയെപ്പറ്റി വ്യത്യസ്‌ത അഭിപ്രായങ്ങളാണ്‌ പലരും രേഖപ്പെടുത്തുന്നത്. എന്നാൽ അവരെല്ലാം ഉറപ്പിച്ചുപറയുന്ന ഒരു കാര്യമുണ്ട്- കുതിരയെപ്പോലെ ഒാടുകയും ചാടുകയും ചെയ്യുന്നത് മനുഷ്യന് എളുപ്പമല്ല. അത് ഇൗസിയായി ചെയ്യുന്നുണ്ടെങ്കിൽ അമാനുഷിക കഴിവുതന്നെ വേണം.

വീഡിയോ പുറത്തുവന്നതോടെ ഐലയെ ചിലർ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവരെല്ലാം തോറ്റ് തുന്നംപാടുകയും ചെയ്തു. വെറുതേ അനുകരിച്ച് പൊല്ലാപ്പുണ്ടക്കരുതെന്നാണ് ഐലയുടെ ഫാൻസിന്റെ മുന്നറിയിപ്പ്.