1

വിഴിഞ്ഞം:യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ആഴിമല കടൽത്തീരത്തുനിന്നു മൊബൈൽ ഫോണും ചെരുപ്പും കണ്ടതോടെ യുവാവ് കടലിൽ വീണെന്ന സംശയത്തിൽ തിരച്ചിലാരംഭിച്ചു .കോട്ടുകാൽ ചൊവ്വര അയണി കുറ്റിവിള തത്ത്വമസിയിൽ ഷിബു (40)നെ യാണ് കാണാതായത്. ആഴിമലയിലെ സ്വകാര്യ ഹോട്ടൽ വളപ്പിലെ കടയിൽ തയ്യൽ ജോലിക്കാരനായിരുന്നു.

ബുധനാഴ്ച രാത്രിയാണ് കാണാതായത് . കടൽത്തീരത്തെ പാറക്കൂട്ടത്തിൽ നിന്ന് ഇയാളുടെ ചെരുപ്പും മൊബൈൽ ഫോണും ലഭിച്ചതിനെ തുടർന്നാണ് മറെെൻ എൻഫോഴ്സ്മെൻറും തീരദേശപൊലീസും പരിശോധനയാരംഭിച്ചത്. . ബന്ധുക്കൾ വീണ്ടുംതിരച്ചിൽനടത്തിയപ്പോഴാണ് ചെരുപ്പും മൊബൈൽ ഫോണും കണ്ടത് .ഷിബു ജോലിചെയ്തിരുന്ന കടയുടെ സമീപത്തെ ഹോട്ടലിലെ ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടായതായി ബന്ധുക്കൾ പറയുന്നു. ഹോട്ടലിലെ തയ്യൽ ജോലികൂടാതെ, സമീപത്തുതന്നെ ഇയാൾ തയ്യൽക്കട നടത്തുന്നുണ്ട് .ഈ കടയിൽ ഹോട്ടലിലെ ഒരു ജീവനക്കാരൻ രണ്ടു തവണ അന്വേഷിച്ചുചെന്നിരുന്നതായി കടയിലെ ജീവനക്കാരൻ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.

അനുപമയാണ് ഷിബുവിന്റെ ഭാര്യ.മൂന്നരവയസുള്ള വേദിക് മകനാണ്. വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.

.