വാഷിംഗ്ടൺ: ഇനി മറ്റൊരുചിന്തയില്ല. മകളുടെ കാര്യം നോക്കുക മാത്രമേ എന്റെ മുന്നിലുള്ളൂ. ഡേറ്റിംഗിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല-പ്രമുഖ അമേരിക്കൻ മോഡൽ കോൾ കർദിഷിയാന്റെ വാക്കുകകളാണിത്. ഒരു ടെലിവിഷൻ പരിപാടിയിലാണ് കോൾ മനസുതുറന്നത്.
ബാസ്കറ്റ്ബാൾ താരമായ ത്രിസ്റ്റാൻ തോംപ് സണുമായുള്ള വിവാഹബന്ധം അടുത്തിടെയാണ് വേർപെടുത്തിയത്. ഇൗബന്ധത്തിൽ ഒരു കുട്ടിയുണ്ട്. അതിനുശേഷം കുടുംബത്തിൽ ഒതുങ്ങികഴിയുകയായിരുന്നു കോൾ. ഇടയ്ക്ക് ചില പ്രണയബന്ധങ്ങളുണ്ടെന്ന് പറഞ്ഞുകേട്ടെങ്കിലും അതെല്ലാം വെറും ആരോപണത്തിൽ മാത്രം ഒതുങ്ങി. പപ്പരാസികൾ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു ആരോപണംപോലും തെളിയിക്കാനായില്ല. കാര്യങ്ങൾ ഇൗ നിലയിൽ മുന്നേറുന്നതിനിടെയാണ് ടെലിവിഷൻ അഭിമുഖത്തിൽ കോൾ മനസുതുറന്നത്.
മകൾക്കുവേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. അവളോടൊപ്പമുള്ള ഒാരോ മുഹൂർത്തവും എനിക്ക് സന്തോഷം തരുന്നുണ്ട്. ആ സന്തോഷമാണ് എനിക്കാവശ്യം. മറ്റൊന്നും എനിക്ക് സന്തോഷം തരുന്നില്ല- കോൾ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ മകളുടെ നിരവധി ചിത്രങ്ങളും കോൾ പങ്കുവച്ചിട്ടുണ്ട്. കുട്ടിയുടെ കാര്യങ്ങൾ നോക്കുന്നതിലാണ് ശ്രദ്ധയെങ്കിലും മോഡലിംഗ് രംഗത്ത് കോൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. അവസരങ്ങൾ കൂടിവരുന്നതുതന്നെ ഇതിന് ഉദാഹരണം.
ലോകമെങ്ങും ആരാധകരുള്ള കോളിന് ലക്ഷക്കണക്കിന് ഫോളവേഴ്സാണ് ഇൻസ്റ്റാഗ്രാമിലുള്ളത്. മോഡലിംഗ് രംഗത്തിനൊപ്പം ബിസിനസ് രംഗത്തും മാദ്ധ്യമരംഗത്തും ഇൗ മുപ്പത്തിനാലുകാരി ശ്രദ്ധേയമായ വ്യക്തിത്വമാണ്. 2016 ലാണ് തോംപ് സണുമായുള്ള വിവാഹം നടന്നത്.