election-results

മുംബയ്: തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ആകാംഷയോടെയാണ് ഓരോരുത്തരും ഓരോ നിമിഷവും കാത്തിരുന്നത്. മുക്കിലും മൂലയിലും തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മാത്രമായി ചർച്ച. ഫോണിലൂടെയും ടെലിവിഷനിലൂടെയും അവർ ഫലം അനുനിമിഷം അറിഞ്ഞുകൊണ്ടേയിരിന്നു.

ഫലമറിയാൻ വഴിയില്ലാത്തവരെ സഹായിക്കാനായി മുംബയ് റെയിൽവേസ്റ്റേഷനിൽ ടെലിവിഷൻ മുതുകിൽ കെട്ടിവച്ച് നടന്ന യുവാവിന്റെ ദൃശ്യങ്ങൾ സേഷ്യൽമീഡിയയിൽ മാരക വൈറലാണ്. ആരോ ഒരാൾ ട്വിറ്ററിൽ പങ്കുവച്ച് ദൃശ്യമാണ് പ്രചരിക്കുന്നത്.

മുംബയ് റെയിൽ വേ സ്റ്റേഷനിലൂടെ ഒരു എൽ സി ഡി സ്ക്രീൻ പുറത്ത് വച്ചു കെട്ടി നടന്നു നീങ്ങുന്ന മനുഷ്യൻ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രം റീ ട്വീറ്റ് ചെയ്തത്. യുവാവിനെ കണ്ടുപിടിക്കാനുള്ള ശ്രമം ചിലർ ആരംഭിച്ചിട്ടുണ്ട്.