sunfish-
കരയ്ക്കടിഞ്ഞ സൺഫിഷ്

തല കണ്ടാൽ മീൻ പോലെ. എന്നാൽ, ശരീരം തീരണ്ടിയുടേതും. ഇതാണ് സൺഫിഷുകൾ. നടുക്കടലിൽ മാത്രം കാണപ്പെടുന്ന ഇവയിലൊന്ന് ഈയിടെ ഓസ്ട്രേലിയയിലെ മുറെ കടൽതീരത്ത് ചത്തടിഞ്ഞു. 7 അടിയുള്ള ഭീമനാണ് തീരത്തടിഞ്ഞത്. കാണാൻ ഭീമരൂപമാണെങ്കിലും ഇവ പക്ഷേ, സ്വഭാവത്തിൽ അങ്ങനെയല്ല എന്നാണ് പറയപ്പെടുന്നത്. ഇവ കടിച്ചാലും ജീവികൾക്ക് ഒന്നും സംഭവിക്കില്ലത്രേ. കരയ്ക്കടിഞ്ഞ സൺഫിഷിനെ ഗവേഷകർ മറൈൻ മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുണ്ട്.