election-2019

തിരുവനന്തപുരം: കേരളത്തിൽ ചില സീറ്റുകളിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും, അതേസമയം വോട്ട് വിഹിതം വർദ്ധിപ്പിക്കാനായത് നേട്ടമാണെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2014- ലേതിനേക്കാൾ വോട്ട് വിഹിതം വർദ്ധിച്ചു. കൂടുതൽ പേർ നരേന്ദ്ര മോദിയിലും ബി.ജെ.പി.യിലും വിശ്വാസമർപ്പിച്ചു. ബി.ജെ.പിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉണ്ടായിരിക്കുന്നതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

രാജ്യത്ത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും അതിദയനീയമായി പരാജയപ്പെട്ടു. കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണുണ്ടായത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ തിരോധാനം ചെയ്‌തു. വളക്കൂറുള്ള കേരളത്തിൽപ്പോലും അവർക്ക് വിജയിക്കാനായില്ല. രാജ്യത്താകെ അഞ്ചു സീറ്റ് പോലും നേടാനാകാത്ത സ്ഥിതിയാണ് അവർക്കെന്നും ശ്രീധരൻപിള്ള പറഞ്ഞു.