തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ അടൂർ പ്രകാശ് അട്ടിമറി വിജയം കൊയ്തപ്പോൾ ഹാട്രിക് വിജയമെന്ന ചരിത്രനേട്ടമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന് നഷ്ടമായത്. 2009 ലും 2014 ലും നേടിയ വിജയം ഇക്കുറിയും സമ്പത്തിനെ തഴുകുമെന്നായിരുന്നു തുടക്കം മുതൽ ഏവരുടെയും പ്രതീക്ഷ. പക്ഷേ ഏറെ അനിശ്ചിതത്വത്തിന് ശേഷമെത്തിയ അടൂർ പ്രകാശ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. 39,171 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് ജയിച്ചത്. 1952 ന് ശേഷം ആറ്റിങ്ങൽ മണ്ഡലത്തിൽ (പഴയ ചിറയിൻകീഴ് മണ്ഡലം) നിന്ന് വിജയം നേടുന്ന ആറാമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അടൂർ പ്രകാശ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം ഇടതു മുന്നണി ഏറ്റവും ഉറപ്പായി കിട്ടുന്ന മണ്ഡലങ്ങളിലൊന്നായി ആറ്റിങ്ങലും കണക്കാക്കിയിരുന്നു.

1996 ൽ പ്രമുഖ കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിനെ തകർത്താണ് സമ്പത്ത് ചിറയിൻകീഴ് മണ്ഡലത്തിൽ ആദ്യവിജയം നേടിയത്. പിന്നീട് 2009 ൽ കോൺഗ്രസിലെ പ്രൊഫ. ജി. ബാലചന്ദ്രനെ തോല്പിച്ച് വീണ്ടും മണ്ഡലത്തിൽ തിരിച്ചെത്തി. 2014 ൽ കോൺഗ്രസിലെ തന്നെ ബിന്ദുകൃഷ്ണയെ 69,378 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2014 ലെ തിരഞ്ഞെടുപ്പിൽ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും ലീഡ് നേടിയത് സമ്പത്താണ്. 2016-ലെ അസംബ്ളി തിരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെയുള്ള ആറ് മണ്ഡലങ്ങളിലും വിജയിച്ചത് എൽ.ഡി.എഫാണ്. എന്നാൽ ഇക്കുറി നെടുമങ്ങാട് മണ്ഡലത്തിൽ മാത്രമാണ് സമ്പത്തിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. അതും വെറും 759 വോട്ടുകളുടെ ലീഡ്. വ്യക്തമായ ആധിപത്യമുള്ള മണ്ഡലത്തിൽ തങ്ങൾക്ക് കാലിടറിയത് ഇടത് ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട്.

എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ ത്രികോണമത്സരത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. 2014 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കിട്ടിയത് 90,528 വോട്ടുകളാണെങ്കിൽ ഇക്കുറി അത് 2,46,000 ആക്കി ഉയർത്താൻ ശോഭയ്ക്ക് കഴിഞ്ഞു.

ലോക്സഭാ മണ്ഡലത്തിലെ വോട്ടിംഗ് നില

1.അടൂർ പ്രകാശ് (കോൺ).......................3,79,469

2.എ. സമ്പത്ത് (സി.പി.എം).......................3,40,298

3.ശോഭാ സുരേന്ദ്രൻ (ബി.ജെ.പി)............2,46,502

4.നോട്ട .............5,644

5.അജ്മൽ ഇസ്മായിൽ (എസ്.ഡി.പി.ഐ)....5,428

6.സുനിൽ സോമൻ (ഐ.എൻ.ഡി).........5,433

7.വിപിൻലാൽ പാലോട് (ബി.എസ്.പി)....4,052

8.സതീഷ് കുമാർ (സ്വത.)............2179

9.ഷൈലജ നാവായിക്കുളം (സ്വത)..........2,143

10.രാംസാഗർ .പി (സ്വത)...........................1568

11.കെ.ജി. മോഹനൻ (സ്വത)................1143

12.മാഹീൻതേവരുപറ (സ്വത).................1084

13.മനോജ് എം. പൂവക്കാട് (സ്വത).................1003

14.ആറ്റിങ്ങൽ അജിത്കുമാർ (സ്വത)..........779

15.കെ. വിവേകാനന്ദൻ (സ്വത)....................668

16.അനിത (സ്വത)....................................432

17.ഇരിഞ്ചയം സുരേഷ് (സ്വത)...............409

18.പ്രകാശ് ജി. വീണാഭവൻ (സ്വത)......402

19.പ്രകാശ് എസ്. കരിക്കാട്ടുവിള (സ്വത)...354

20.ബി. ദേവദത്തൻ (സ്വത).................268

21.അസാധു ..............................0

അടൂർ പ്രകാശിന്റെ ഭൂരിപക്ഷം..39,171

2014 ലെ വോട്ടിംഗ് നില

1.എ. സമ്പത്ത് (സി.പി.എം)............3,92,478

2.ബിന്ദുകൃഷ്ണ(കോൺ.)...................3,23,100

3.ഗിരിജകുമാരി .എസ് (ബി.ജെ.പി)...90,528

സമ്പത്തിന്റെ ലീഡ്....................69,378

പ്രധാന സ്ഥാനാർത്ഥികൾക്ക് കിട്ടിയവോട്ട്

(അസംബ്ളി മണ്ഡലം തിരിച്ച്)

*വർക്കല

1.അടൂർ പ്രകാശ് (കോൺ).......................48,019

2.എ. സമ്പത്ത് (സി.പി.എം).......................42,335

3.ശോഭാ സുരേന്ദ്രൻ (ബി.ജെ.പി)...........34,343

*ആറ്റിങ്ങൽ

1.അടൂർ പ്രകാശ് (കോൺ).......................50,045

2.എ. സമ്പത്ത് (സി.പി.എം).......................48,492

3.ശോഭാ സുരേന്ദ്രൻ (ബി.ജെ.പി)............42,389

*ചിറയിൻകീഴ്

1.അടൂർ പ്രകാശ് (കോൺ).......................56,314

2.എ. സമ്പത്ത് (സി.പി.എം).......................47,750

3.ശോഭാ സുരേന്ദ്രൻ (ബി.ജെ.പി)............32,829

നെടുമങ്ങാട്

1.സമ്പത്ത് (സി.പി.എം) ......................55,265

2.അടൂർ പ്രകാശ് (കോൺ)......................54,506

3.ശോഭാ സുരേന്ദ്രൻ (ബി.ജെ.പി)...........36,417

വാമനപുരം

1.അടൂർ പ്രകാശ് (കോൺ).......................59,671

2.എ. സമ്പത്ത് (സി.പി.എം)......................50,231

3.ശോഭാ സുരേന്ദ്രൻ (ബി.ജെ.പി)...........29,681

അരുവിക്കര

1.അടൂർ പ്രകാശ് (കോൺ)......................58,952

2.എ. സമ്പത്ത് (സി.പി.എം).....................50,403

3.ശോഭാ സുരേന്ദ്രൻ (ബി.ജെ.പി)..........30,151

കാട്ടാക്കട

1.അടൂർ പ്രകാശ് (കോൺ)......................51,962

2.എ. സമ്പത്ത് (സി.പി.എം).....................45,822

3.ശോഭാ സുരേന്ദ്രൻ (ബി.ജെ.പി)..........40,692