udf

കാട്ടാക്കട: സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗം ആഘോഷമാക്കി ഗ്രാമ പ്രദേശങ്ങളിലെ പ്രവർത്തകർ. എൽ.ഡി.എഫ് കുത്തകയായ ആറ്റിങ്ങൽ സഭാമണ്ഡലം പിടിച്ചെടുത്ത ആവേശവും പ്രവർത്തകരിൽ നിറഞ്ഞു. ഉച്ചയോടെ പെയ്ത കനത്ത മഴയിലും പ്രവർത്തകരുടെ ആവേശം അണപൊട്ടി. ജീപ്പുകളിലും വാനുകളിലുമായി എത്തിയ പ്രവർത്തകർ വിജയഹ്ലാദം പ്രകടിപ്പിച്ചു. കാട്ടാക്കടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റിൻ,കാട്ടാക്കട സുബ്രഹ്മണ്യപിള്ള,കാട്ടാക്കട രാമു,ഗ്രാമ പഞ്ചായത്തംഗംഗം അനിത,മഹിളാകോൺഗ്രസ്,യൂത്ത്കോൺഗ്രസ് പ്രവർത്തകർ തുടങ്ങി നിരവധി പേർ പ്രകടനത്തിന് നേതൃത്വം നൽകി.

ആര്യനാട്ട് യു.ഡി.എഫ് പ്രവർത്തകരുടെ വിജയാഹ്ലാദം ചെറിയതോതിൽ സംഘർഷത്തിനിടയാക്കി. വൈകിട്ട് നടന്ന പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി ഉണ്ടായ വാക്കേറ്റമാണ് നേരിയ സംഘർഷത്തിനിടയാക്കിയത്. തുടർന്ന് സി.പി.എം നേതാക്കളും ആര്യനാട് പൊലീസും ഇടപെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മാറ്റി വിട്ടതോടെ രംഗം ശാന്തമായി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ജംഗ്ഷനിലും പരിസരങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു.