seminar

പാറശാല: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാറശാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകർക്കുള്ള ശില്പശാലയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയും പങ്കാളിയായി. മാനവികത വളരണമെങ്കിൽ ഭാഷയെക്കുറിച്ച് അറിയേണ്ടതാണെന്നും അദ്ധ്യാപകർ മികച്ച കൃതികൾ തിരഞ്ഞെടുത്ത് വായിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാറശാല മണ്ഡലത്തിൽ നടപ്പാക്കുന്ന 'സൂര്യകാന്തി ' സമഗ്ര വിദ്യാഭ്യാസ പരിപാടി വിജയിപ്പിക്കാൻ അദ്ധ്യാപക സമൂഹം നൽകിയ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഒരു മണിക്കൂറോളം ശില്പശാലയിൽ പങ്കെടുത്ത എം.എൽ.എ അദ്ധ്യാപകരുടെ ശില്പശാലാനുഭവങ്ങൾ ചോദിച്ചറിഞ്ഞു. ബ്ലോക്ക് പ്രോഗ്രാം ഒാഫീസർ എസ്. കൃഷ്ണകുമാർ, പരിശീലകൻ എ.എസ്. മൻസൂർ എന്നിവരും പങ്കെടുത്തു. ശില്പശാലക്ക് എ. റീനാ സ്റ്റാൻലി, ലിഷാ. എസ്. തപസി, എസ്. ശ്രീകുമാർ, ജീവാ അമൃതജിനി എന്നിവർ നേതൃത്വം നൽകി.