world-cup-cricket-warm-up

ലണ്ടൻ : ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായുള്ള ഒൗദ്യോഗിക സന്നാഹമത്സരങ്ങൾ ഇന്ന് തുടങ്ങും. 28 വരെ തുടരും. ഒരുദിവസം രണ്ട് സന്നാഹമത്സരങ്ങളാണുള്ളത്. ഇന്ന് ബ്രിസ്റ്റോളിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ കാർഡിഫിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഏറ്റമുട്ടും.

ഇന്ത്യയ്ക്ക് ലോകകപ്പിന് മുമ്പ് രണ്ട് സന്നാഹ മത്സരങ്ങളാണുള്ളത്. ഇതിൽ ആദ്യത്തേത് നാളെ ന്യൂസിലൻഡുമായി നടക്കും. സതാംപ്ടണിലാണ് മത്സരം. ചൊവ്വാഴ്ച കാർഡിഫിൽ ബംഗ്ളാദേശുമായാണ് രണ്ടാം സന്നാഹമത്സരം . ജൂൺ അഞ്ചിന് സതാംപ്ടണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യ പരിശീലനത്തിന്

ലോകകപ്പിനായി ഇംഗ്ളണ്ടിലെത്തിയ ഇന്ത്യൻ ടീം ഇന്ന് ആദ്യ പരിശീലനത്തിനും സതാംപ്ടണിൽ നാളെ നടക്കുന്ന സന്നാഹമത്സരത്തിന് മുന്നോടിയായാണ് ഇന്ത്യയുടെ പരിശീലനം.

വാം അപ്പ് ഫിക്‌സ്ചർ

ഇന്ന് അഫ്ഗാനിസ്ഥാൻ Vs പാകിസ്ഥാൻ

ദക്ഷിണാഫ്രിക്ക Vs ശ്രീലങ്ക

നാളെ

ഇംഗ്ളണ്ട് Vs ആസ്ട്രേലിയ

ഇന്ത്യ Vs ന്യൂസിലൻഡ്

ഞായർ

ബംഗ്ളാദേശ് Vs പാകിസ്ഥാൻ

ദക്ഷിണാഫ്രിക്ക Vs വെസ്റ്റ് ഇൻഡീസ്

തിങ്കൾ

ആസ്ട്രേലിയ Vs ശ്രീലങ്ക

ഇംഗ്ളണ്ട് Vs അഫ്ഗാനിസ്ഥാൻ

ചൊവ്വ

ഇന്ത്യ Vs ബംഗ്ളാദേശ്

ന്യൂസിലൻഡ് Vs വെസ്റ്റ് ഇൻഡീസ്

(എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് മൂന്നുമണിമുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ ലൈവ്)

'ധോണി അഞ്ചാമതായി ബാറ്റിംഗിന് ഇറങ്ങുന്നതാണ് നല്ലതെന്നാണ് എന്റെ വ്യക്തിപരമാ അഭിപ്രായം. ശിഖർ ധവാനും രോഹിതും ഒാപ്പണർമാർ. മൂന്നാംനമ്പരിൽ വിരാട്. നാലാം നമ്പരിൽ ആരുമാകാം. അഞ്ചാം നമ്പരിൽ ധോണിയും ആറാമനായി ഹാർദിക് പാണ്ഡ്യയും എന്നതാണെന്റെ താത്പര്യം. ധോണിയുടെ പരിചയസമ്പത്ത് അഞ്ചാം നമ്പർ പൊസിഷനിലാണ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ളണ്ട് എന്നീ ടീമുകൾ സെമിയിലേക്ക് എത്തുമെന്ന് ഞാൻ കരുതുന്നു.

സച്ചിൻ ടെൻഡുൽക്കർ

ഇൗ ലോകകപ്പിലെ ഏറ്റവും മികച്ച മൂന്ന് പേസർമാരിലൊരാൾ ജസ്‌‌പ്രീത് ബുംറയാണ്. എന്തുസുന്ദരമായ ബൗളിംഗാണ് ബുംറയുടേത്. മികച്ച പേസും കിടിലൻ യോർക്കറുകളും ബുംറയെ വേറിട്ടുനിറുത്തുന്നു. ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കുമാണ് മികച്ച മറ്റു രണ്ട് പേസർമാർ. കഴിഞ്ഞ ലോകകപ്പിലെ പ്ളയർ ഒഫ് ദ ടൂർണമെന്റായ സ്റ്റാർക്ക് പരിക്കിൽനിന്ന് മോചിതനായാൽ ഏത് ബാറ്റ്സ്മാനും പേടിസ്വപ്നമാകും.

ബ്രെറ്റ്ലി

മുൻ ആസ്ട്രേലിയൻ പേസർ

ഖ്വാജയ്ക്ക് പരിക്കില്ല

ലണ്ടൻ : കഴിഞ്ഞദിവസം വെസ്റ്റ് ഇൻഡീസിനെതിരായ അനൗദ്യോഗിക സന്നാഹ മത്സരത്തിനിടെ ആന്ദ്രേ റസലിന്റെ പന്ത് തലയിൽ കൊണ്ടെങ്കിലും ആസ്ട്രേലിയൻ ഒാപ്പണർ ഉസ്മാൻ ഖ്വാജ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഏറുകൊണ്ടതിനെ തുടർന്ന് ബാറ്റിംഗ് മതിയാക്കി മടങ്ങിയ ഖ്വാജയെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. മത്സരം ആസ്ട്രേലിയ ഏഴ് വിക്കറ്റിന് വിജയിച്ചു.