cpm

തിരുവനന്തപുരം: കൈമോശം വരുമായിരുന്ന ദേശീയപാർട്ടി പദവി തിരിച്ചുപിടിച്ച് സി.പി.എം. അതേസമയം, ദേശീയപാർട്ടി പദവി തിരിച്ചുപിടിക്കാനായില്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഇളവിന്റെ ബലത്തിൽ പിടിച്ചുനിൽക്കുകയാണ് സി.പി.ഐ.

2016ന് ശേഷമാണ് സി.പി.എമ്മിന് ദേശീയപാർട്ടി പദവി നഷ്ടമായത്. നാല് സംസ്ഥാനങ്ങളിലെ സംസ്ഥാനപാർട്ടി പദവിയും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി പതിമൂന്ന് എം.പിമാരും (മൊത്തം ലോക്‌സഭാംഗങ്ങളിൽ രണ്ട് ശതമാനം) ആണ് ദേശീയപാർട്ടി പദവിക്കുള്ള മാനദണ്ഡം. 2016ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അവിടെയുണ്ടായിരുന്ന ഇടത് എം.എൽ.എമാർ പൂർണ്ണമായും പരാജയപ്പെട്ടതോടെ സംസ്ഥാനപാർട്ടി പദവി മൂന്ന് സംസ്ഥാനങ്ങളിലായി ചുരുങ്ങി. 25 എം.പിമാരിൽ ഒരു എം.പി എന്ന നിലയിലോ പ്രാതിനിദ്ധ്യമുണ്ടായാൽ സംസ്ഥാനപാർട്ടി പദവി കിട്ടും. തമിഴ്നാട്ടിൽ രണ്ട് എം.പിമാരെ കിട്ടിയതോടെ സി.പി.എമ്മിന് സംസ്ഥാനപാർട്ടി പദവി ഇപ്പോൾ തിരിച്ചുകിട്ടി.

സി.പി.ഐക്കും തമിഴ്നാട്ടിൽ സംസ്ഥാനപാർട്ടി പദവി ലഭിച്ചെങ്കിലും ബംഗാളിലും തൃപുരയിലും അവർക്ക് സംസ്ഥാനപദവിയില്ല. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 13 എം.പിമാർ എന്ന മാനദണ്ഡവും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അവർക്ക് നഷ്ടമായി. ദേശീയപാർട്ടി പദവി നഷ്ടമായെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ പത്ത് വർഷത്തേക്ക് അവർ ഇളവ് നൽകിയിട്ടുണ്ട്.