mu

കല്ലറ: കേരളത്തിൽ ബി.ജെ.പി ഒരു സ്ഥലത്തും വിജയിച്ചില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്ന് സുഹൃത്തുക്കളോട് പന്തയം വച്ച ശേഷം എഫ്.ബി പോസ്റ്റിട്ട ബി.ജെ.പി നേതാവ് തല മൊട്ടയടിച്ചു വാക്കുപാലിച്ചു. ബി.ജെ.പി മുൻ പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ് ഭരതന്നൂർ ശിവാലയത്തിൽ മുരുകദാസാണ് തല മുണ്ഡനം ചെയ്തു വാക്ക് പാലിച്ചത്.

മൂന്ന് ആഴ്ച മുമ്പായിരുന്നു മുരുകൻ പന്തയം വച്ചത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയിൽ കെ. സുരേന്ദ്രനും ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മുരുകൻ. ഇതിന്റെ ആവേശത്തിലായിരുന്നു പന്തയം. എന്നാൽ, ഫലം പുറത്തുവന്നതോടെ തോൽവി സമ്മതിച്ച മുരുകദാസ് സുഹ‌ൃത്തുക്കളെ സാക്ഷി നിർത്തി തല മൊട്ടയടിച്ച് ഫോട്ടോ ഫെയ്സ് ബുക്കിൽ പോസ്റ്ര് ചെയ്യുകയും ചെയ്തു.