cpmsucheekaranam

മുടപുരം: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി സി.പി.എം അഴൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടപ്പലം പബ്ലിക് മാർക്കറ്റ് സി.പി.എം പ്രവർത്തകർ ശുചീകരിച്ചു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.മുരളീധരൻ നായർ ശുചീകരണ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു. അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.സുരേഷ്‌കുമാർ, ജി.ജയകുമാർ, ടി.പ്രശോഭൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എച്ച്.അനീഷ്, എൻ.ബി.ഉണ്ണിത്താൻ തുടങ്ങിയവർ നേതൃത്വം നൽകി.