we

വെഞ്ഞാറമൂട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞടുപ്പും നടന്നു. കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാബു.കെ.സിതാര അദ്ധ്വക്ഷനായിരുന്നു. യോഗത്തിൽ ചികിത്സ സഹായ വിതരണവും, വിദ്യാഭ്യസ അവാർഡ് ദാനവും, മുതിർന്ന വ്യാപാരികളെ ആദരിക്കലും നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് പാലോട് കുട്ടപ്പൻ നായർ, ജോഷി ബസു, ജില്ലാ സെക്രട്ടറിമാരായ സുകുമാരൻ നായർ, കല്ലറ വിജയൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ബാബു സിതാര (പ്രസി.), രാജശേഖരൻ നായർ (ജനറൽ സെക്രട്ടറി), മോഹനൻ (ട്രഷറർ), വൈസ് പ്രസിഡന്റുമാർ: മധുസൂദനൻ നായർ, ജി. ജനാർദ്ധനൻ, സുരേന്ദ്രൻ നായർ, താലം ജയകുമാർ, എം. സാലി, പൂരം ഷാജഹാൻ, സെക്രട്ടറിമാർ: ശ്രീകുമാർ, ഷിഹാബുദ്ദീൻ കൃഷ്ണനാചാരി, പി. സുന്ദരേശൻ, ഷാജഹാൻ സിറ്റി സൂപ്പർ മാർക്കറ്റ്, സക്കീർ ഹുസൈൻ ,ഒ. ആർ. രതീഷ് എന്നിവരെ തിര‌ഞ്ഞെടുത്തു.