വികസനത്തിന്റെ പേരിലും അല്ലാതെയുമൊക്കെ നമ്മുടെ നാട്ടിൽ മരങ്ങൾ വെട്ടിവീഴ്ത്തപ്പെടുമ്പോൾ ഈ മരങ്ങൾ ഒരു അത്ഭുതം തന്നെയാണ്. കാലത്തെ അതിജീവിച്ച് പച്ചപ്പ് പടർത്തി നിൽക്കുന്ന ഈ മരങ്ങളുടെ പ്രായം കേട്ടാൽ ആരുമൊന്ന് ഞെട്ടും. 2000ത്തിലേറെ വർഷം. അമേരിക്കയിലെ നോർത്ത് കരോലിനയിൽ ബ്ലാക്ക് റിവറിന്റെ ചതുപ്പിലാണ് ലോകാത്ഭുതം പോലെ ഇവ തലയെടുപ്പോടെ നിൽക്കുന്നത്. കൂട്ടത്തിൽ ഏറ്റവും പഴക്കമുള്ള മരത്തിന്റെ പ്രായം 2624 വർഷമാണ്. സൈപ്രസ് വിഭാഗത്തിൽപെട്ടവയാണ് ഈ മരങ്ങൾ. പതിനായിരക്കണക്കിന് ഉണ്ട് ഇവ. അടുത്തകാലത്ത് ഇതിൽ
110 എണ്ണത്തെ പഠന വിധേയമാക്കി. ഇത്രയുംകാലം ഒരു കുഴപ്പവും കൂടാതെ നിലനിന്നത്
എങ്ങനെയെന്ന് അറിയുകയാണ് ലക്ഷ്യം.