pls

തിരുവനന്തപുരം: പ്ലസ്

വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് സംസ്ഥാന ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റ് ഇന്നലെ പ്രസിദ്ധീകരിച്ചു. ആദ്യ അലോട്ട്മെന്റിൽ വിവിധ ജില്ലകളിലായി 2,00,829 പേർക്ക് പ്രവേശനം ലഭിച്ചു. 42, 082 സീറ്റുകൾ ഒഴിവുണ്ട്. ഇതിൽ ഒന്നാമത്തെ ഒാപ്ഷൻ ലഭിച്ചവർ 27ന് വൈകിട്ട് നാലിന് മുമ്പ് ബന്ധപ്പെട്ട സ്‌കൂളിലെത്തി പ്രവേശനം നേടണം. മറ്റ് ഒാപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിച്ചവരും താത്കാലികമോ, സ്ഥിരമോ ആയ പ്രവേശനം നേടണം. താത്കാലിക പ്രവേശനം നേടുന്നവർ രേഖകൾ സമർപ്പിക്കണമെങ്കിലും ഫീസടയ്‌ക്കണ്ട. ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഒാപ്ഷനുകൾ മാത്രം റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിൽ നൽകണം. തുടർന്ന് 30ന് നടക്കുന്ന രണ്ടാമത്തെ അലോട്ട്മെന്റിനായി കാത്തിരിക്കണം.

അലോട്ട്മെന്റ് ഇങ്ങനെ
ജില്ല ആകെ അപേക്ഷകർ ആകെ സീറ്റ് അലോട്ട് ചെയ്ത സീറ്റ്

ഒഴിവുള്ള സീറ്റ്

തിരുവനന്തപുരം 37,753 20,764 18,104 2,660
കൊല്ലം 36,196 18,106 15,610 2,496
പത്തനംതിട്ട 15,607 9,808 8,168 1,640
ആലപ്പുഴ 28,214 15,490 12,854 2,636
കോട്ടയം 26,032 13,678 11,294 2,384
ഇടുക്കി 14,221 7,841 6,547 1,294
എറണാകുളം 40,553 19,968 16,871 3,097
തൃശൂർ 42,670 21,447 17,957 3,490
പാലക്കാട് 45,344 20,116 17,129 2,987
കോഴിക്കോട് 49,085 23,038 18,712 4,326
മലപ്പുറം 81,970 34,037 27,299 6,738
വയനാട് 12,124 6,623 5,658 965
കണ്ണൂർ 36,487 21,222 16,153 5,069
കാസർകോട് 18,440 10,773 8,473 2,300
ആകെ 4,84,696 2,42,911 2,00,829

42,082

ഒഴിവുള്ള സീറ്റ് ക്വോട്ട തിരിച്ച്
ജനറൽ സീറ്റ് - 23 (ഇടുക്കി)

ഈഴവ, തീയ്യ, ബില്ലവ - 51 (ഇടുക്കി - 24, പത്തനംതിട്ട - 8, കാസർകോട്-19)

മുസ്ലിം - 129 (പത്തനംതിട്ട - 40, ആലപ്പുഴ -10, കോട്ടയം - 23, ഇടുക്കി - 49, എറണാകുളം - 3, കാസർകോട് - 4).

എസ്.സി - 7630 (തിരുവനന്തപുരം - 39, കൊല്ലം - 18, പത്തനംതിട്ട-87, ആലപ്പുഴ - 475, കോട്ടയം - 510, ഇടുക്കി - 304, എറണാകുളം - 580, തൃശൂർ - 382, പാലക്കാട് - 47, കോഴിക്കോട് - 903, മലപ്പുറം - 928, വയനാട് - 467, കണ്ണൂർ - 2000, കാസർകോട് - 890)

എസ്.ടി - 20743

ധീവര -1717

വിശ്വകർമ്മ -40

ലാറ്റിൻ കാത്തലിക്, എസ്.ഐ.യു.സി, ആംഗ്ലോ ഇന്ത്യൻ - 2750

ഒ.ബി.‌‌സി ക്രിസ്‌ത്യൻ - 991

ഒ.ബി.സി ഹിന്ദു - 222

ഭിന്നശേഷിക്കാർ - 3497

അന്ധർ - 814

ഭാഷാ ന്യൂനപക്ഷം - 46