വെളളറട: റബറിന്റെ വില ഇടിഞ്ഞതോടെ മലയോരമേഖലയിലെ റബർ കർഷകരുടെ ദുരിതത്തിന്റെ ആക്കം വീണ്ടും കൂട്ടി. ഈ മലയോര മേഖലയിലെ ഭൂരിഭാഗം ജനങ്ങളും കഴിയുന്നത് റബർ മരങ്ങളെയും ടാപ്പിങ്ങിനെയും ആശ്രയിച്ചാണ് കഴിയുന്നത്. മഴക്കാലം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലും റബർ മരങ്ങൾക്ക് ഷിറ്റിടാനുള്ള സാമ്പത്തിക സ്ഥിതി ഇവിടുത്തെ കർഷകർക്കില്ല. റബറിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇവിടുത്തെ ജനങ്ങൾക്ക് ഴിലയിടിവ് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കഴിയുന്നത്. ടാപ്പിഗും റബർ ഉത്പാദനവും കുറഞ്ഞതോടെ ഇവിടുത്തെ കടകളിൽ എത്തുന്ന റബറിന്റെ അളവും കുറഞ്ഞു. ഇതോടെ പ്രദേശത്തെ പല കടകും അടച്ചിട്ടിരിക്കുകയാണ്. താലൂക്കിലെ മലയോരമേഖലയിൽ ഭൂരിഭാഗം വരുന്ന കർഷകരുടെ ആശ്രയമായ റബർ കൃഷി കുറഞ്ഞതോടെ ടാപ്പിഗ് തൊഴിലാളികളുടെയും കർഷകരുടെയും വരുമാനം നിലച്ചു. പ്രദേശത്തെ പല കുടുംമ്പങ്ങളും ഇപ്പോൾ പട്ടിണിയുടെ വക്കിലാണ്. വായ്പ്പയെടുത്ത് കൃഷിനടത്തുന്ന പല റബർ കർഷകരും വായ്പ്പ നിരിച്ചടയ്ക്കാൻ കവിയാതെ കടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ചുരുക്കം ചിലർക്ക് മാത്രമാണ് ടാപ്പിംഗ് നടത്താൻ കഴിയുന്നുള്ളു. അതും ആവശ്യത്തിനുള്ള വരുമാനം ഇതിൽനിന്നും കിട്ടുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

 ദുരിതം ഒഴിയാതെ

കർഷകർക്ക് ഉല്പാദന ചെലവിന് ആനുപാതികമായ വിലനൽകി സർക്കാർ റബർ സംഭരിച്ച് മലയോരത്ത് റബർ അനിഷ്ടിത വ്യവസായശാലകൾ സ്ഥാപിച്ചാൽ കർഷകരുടെ ദുരിതങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമായിരുന്നു. തിരഞ്ഞെടുപ്പ് വേളകളിൽ പ്രകടനപത്രികയിൽ മാത്രമാണ് റബർ അനിഷ്ടിത വ്യവസായം സ്ഥാനം പിടിയ്ക്കും. പ്രധാന റബർ ഉല്പാദന മേഖലയായ മലയോരം കേന്ദ്രകരിച്ച് റബർ അനിഷ്ടിത വ്യവസായശാലകൾ ആരംഭിക്കുമെന്ന രാഷ്ട്രിയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരോ തിരഞ്ഞെടുപ്പുകളിലും മുന്നണികളുടെ തിരഞ്ഞെടുപ്പുപ്രകടനപത്രികയിൽ റബർ കർഷകരുടെയും തെഴിലാളികളുടെയും വോട്ട് ലക്ഷ്യമാക്കി മാത്രമാണ് ഈ വാഗ്ദാനം. നിരവധി റബർ അനിഷ്ടിത വ്യവസായ ശാലകൾ സ്ഥാപിക്കാം എന്നിരിക്കെ ഒരു ചെറുകിട വ്യവസായ സ്ഥാപനം പോലും മലയോരഗ്രാമത്തിലില്ല.

മലയോരത്ത് ഉത്പാദിപ്പിക്കുന്ന റബർ പാലും കറയും ഷീറ്റും അതിർത്തി കടന്ന് അന്യ സംസ്ഥാനങ്ങളിലേക്കാണ് എത്തുന്നത്. കർഷകരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വൻകിട കമമ്പനികൾ ഉത്പാദിപ്പിക്കുന്ന റബർ ഉത്പന്നങ്ങൾ കൂടിവിലയ്ക്ക് കേരളത്തിലേക്ക് തന്നെ എത്തും. സർക്കാർ ഇടപ്പെട്ട് മലയോരമേഖലയിലെ കർഷകരിൽ നിന്നും റബർ സംഭരിച്ച് റബർ ഉല്പാദനങ്ങൾ നിർമ്മിച്ചാൽ കർഷകർകും ഉപഭോക്താക്കൾക്കും ആശ്വസമാകുമായിരുന്നു. എന്നാൽ റബർ പാലുകൊണ്ട് ഏറ്റവും പെട്ടന്ന് കുറഞ്ഞ ചെലവിൽ ആരംദിക്കാമെന്ന റബർ ബാന്റ് നിർമ്മാണ യൂണിറ്റു പോലും സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രധാന റബർ ഉല്പാദന കേന്ദ്രത്തിലില്ല. മാർക്കറ്റു വിലയിൽ നിന്നും ചെറുകിട വ്യാപാരികൾ പറയുന്ന വിലയ്ക്ക് വിൽക്കുക മാത്രമേ കർഷകർക്ക് രക്ഷയുളളു. ഇതു കാരണം കർഷകർക്കു ഉല്പാദന ചെലവുപോലും ലഭിക്കുന്നില്ല.

റബറിന് വില ഇത്രയും കിട്ടുന്നുണ്ടെങ്കിലും റബർകൃഷിയിൽ ലാഭകരമായ സ്ഥിതിയിലേക്ക് എത്താൻ കർഷകർക്ക് കഴിയുന്നില്ല. മുതൽ മുടക്ക് കഴിഞ്ഞാൽ ബാക്കിയൊന്നും ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.