നേമം: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.മൊട്ടമൂട് കുണ്ടറത്തലയ്ക്കൽ വീട്ടിൽ വിജയന്റെയും ശോഭനകുമാരിയുടെയും മകൻ വിനോദ്കുമാറാണ് (മണിക്കുട്ടൻ , 38) മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ മൊട്ടമൂട് പറമ്പുക്കോണം കുണ്ടറത്തേരിയ്ക്കുസമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ ട്രെയിൻ തട്ടിയതാകാമെന്നാണ് പൊലീസ് നിഗമനം. ഇയാൾ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.ഭാര്യ: സന്ധ്യ. മക്കൾ: ഉണ്ണിക്കുട്ടൻ , മുത്തു.