തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞെങ്കിലും 13 മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച തുക നഷ്ടമായി. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനവും ഇതിലുൾപ്പെടുന്നു. ആകെ പോൾ ചെയ്യുന്നതിൽ സാധുവായ വോട്ടിന്റെ ആറിൽ ഒന്ന് ലഭിച്ചാലേ കെട്ടിവച്ച തുക തിരികെ കിട്ടൂ.
എൻ.ഡി.എ സ്ഥാനാർത്ഥികളിൽ ഏറ്റവും അധികം വോട്ട് നേടിയ കുമ്മനം രാജശേഖരൻ (തിരുവനന്തപുരം), ശോഭാ സുരേന്ദ്രൻ (ആറ്റിങ്ങൽ), കെ. സുരേന്ദ്രൻ (പത്തനംതിട്ട), കെ.എസ്. രാധാകൃഷ്ണൻ (ആലപ്പുഴ), പി.സി. തോമസ് (കോട്ടയം), സുരേഷ് ഗോപി (തൃശൂർ), സി. കൃഷ്ണകുമാർ (പാലക്കാട്) എന്നിവർക്കാണ് തുക തിരികെ ലഭിച്ചത്. കണ്ണൂരിൽ മത്സരിച്ച സി.കെ. പത്മനാഭനാണ് എൻ.ഡി.എ സ്ഥാനാർത്ഥികളിൽ കുറവ് വോട്ട് - 68,509.
കെട്ടിവച്ച തുക നഷ്ടമായവരും കിട്ടിയ വോട്ടും
രവീശ തന്ത്രി കുണ്ടാർ (കാസർകോട്) 1,76,049
സി.കെ. പത്മനാഭൻ (കണ്ണൂർ) 68,509
വി.കെ. സജീവൻ (വടകര) 80,128
പ്രകാശ്ബാബു (കോഴിക്കോട്) 1,61,216
തുഷാർ വെള്ളാപ്പള്ളി (വയനാട്) 78,816
ഉണ്ണിക്കൃഷ്ണൻ (മലപ്പുറം) 82,332
രമ (പൊന്നാനി) 1,10,603
ടി.വി. ബാബു (ആലത്തൂർ) 89,837
എ.എൻ. രാധാകൃഷ്ണൻ (ചാലക്കുടി) 1,54,159
അൽഫോൺസ് കണ്ണന്താനം (എറണാകുളം) 1,37,749
ബിജുകൃഷ്ണൻ (ഇടുക്കി) 78,648
തഴവ സഹദേവൻ (മാവേലിക്കര) 1,33,546
കെ.വി. സാബു (കൊല്ലം) 1,03,339