ku

എം.ബി.എ പ്രവേശനം

2019-20 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശന പരീക്ഷയായ (കെമാറ്റ് കേരള ) രണ്ടാമത്തെ പ്രവേശന പരീക്ഷ ജൂൺ 16 ന് നടക്കും.

ബി.എഡ് അഡ്മിഷൻ
സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് ഗവ./ എയ്ഡഡ്/സ്വാശ്രയ ട്രെയിനിംഗ് കോളേജുകളിലേക്കും, ടീച്ചർ എജ്യൂക്കേഷൻ സെന്ററുകളിലേക്കും 2019-21 അദ്ധ്യയന വർഷത്തിലേക്കുള്ള ബി.എഡ് അഡ്മിഷന്റെ അപേക്ഷ ഫോറം അതതു കോളേജിൽ നിന്ന് 27 മുതൽ കൈപ്പറ്റാം.

മേഴ്സി ചാൻസ്
27 ന് ആരംഭിക്കാനിരുന്ന .ബി.പി.എ മേഴ്സി ചാൻസ് (2005 ,2006 അഡ്മിഷൻ ) പരീക്ഷ ജൂൺ 12ലേക്ക് മാറ്റി.

സമ്പർക്ക ക്ലാസുകൾ

കാര്യവട്ടം വിദൂര വിദ്യാഭ്യാസകേന്ദ്രത്തിലെ 2,4 സെമസ്റ്റർ എം.എ എക്കണോമിക്സ്, മൂന്നാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് സമ്പർക്ക ക്ലാസുകൾ 25 ,26 തീയതികളിൽ ഉണ്ടായിരിക്കുന്നതല്ല .


പരീക്ഷ ഫീസ്

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ നാലാം സെമസ്റ്റർ ബി.ടെക്ക് റെഗുലർ / ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി (2013 സ്‌കീം 2017 ,2016 & 2015 അഡ്മിഷൻ) ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

പരീക്ഷ ഫലം

രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂൺ 7 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2013 അഡ്മിഷൻ മുതൽ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂൺ 7 വരെ അപേക്ഷിക്കാം.

പെൻഷൻ /ഫാമിലി പെൻഷൻ
സർവകലാശാലയിൽ നിന്ന് പെൻഷൻ കൈപറ്റുന്നവരിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഇതുവരെ മസ്റ്റർ ചെയ്യാത്തവർക്ക് ജൂൺ മുതൽ പെൻഷൻ /ഫാമിലി പെൻഷൻ വിതരണം ചെയ്യുന്നതിന് നിർവാഹമില്ലെന്നു അറിയിക്കുന്നു.


തീയതി നീട്ടി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ കോഴ്സ് (പാർട്ട്ടൈം സായാഹ്ന കോഴ്സ്) ക്ലാസുകൾ ജൂൺ 17 ന് ആരംഭിക്കും. അംഗീകരിക്കപ്പെട്ട സർവകലാശാല ബിരുദമാണ് അടിസ്ഥാനയോഗ്യത. കേരള സർവകലാശാല ക്യാഷ് കൗണ്ടറിൽ 30 രൂപ ചെല്ലാൻ അടച്ചശേഷം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അപേക്ഷാഫോറം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 1 വരെ നീട്ടി.


ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നടത്തുന്ന സായാഹ്ന കോഴ്സായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ പ്രവേശന പരീക്ഷ മുൻ നിശ്ചയിച്ച തീയതിയിൽ നിന്നും മാറ്റി ജൂൺ 7ന് രാവിലെ 10 ന്
ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തും.