തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സഹകരിച്ച എല്ലാവർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അഭിനന്ദനവും നന്ദിയും അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായ അന്തരീക്ഷത്തിൽ നടത്താനായി. മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും മികച്ച പോളിംഗാണ് ഇൗ തിരഞ്ഞെടുപ്പിലുണ്ടായത്. നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂർവവുമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായത് സന്തോഷകരമാണ്.
ഈ മഹാസംരംഭത്തോട് സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിച്ച ടീമംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും രാഷ്ട്രീയകക്ഷി നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.