adoor

വർക്കല: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് വർക്കലയിൽ പ്രവർത്തകരുടെ ആവേശകരമായ സ്വീകരണം നൽകി. നൂറ് കണക്കിന് പ്രവർത്തകർ മുദ്രാവാക്യങ്ങളോടെ അടൂർ പ്രകാശിനെ എതിരേറ്രു. തിരഞ്ഞെടുപ്പിൽ വോട്ട് നൽകി സഹായിച്ച മുഴുവൻ പേർക്കും അടൂർ പ്രകാശ് നന്ദി പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആർക്കും എപ്പോഴും കടന്നുവരാവുന്ന നിലയിൽ വർക്കലയിൽ എം.പി ഓഫീസ് ഉടൻ തുറക്കും. വർക്കലയുടെയും ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിന്റെയും സമഗ്ര വികസനത്തിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. മണ്ഡല ആസ്ഥാനങ്ങളിലെ നന്ദിപ്രകടനം പൂർത്തിയായതായും തുടർന്നുളള ദിവസങ്ങളിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലും വോട്ടർമാരെ നേരിൽകണ്ട് നന്ദി പറയുമെന്നും പ്രകാശ് പറഞ്ഞു. കരകുളം കൃഷ്ണപിളള, വർക്കലകഹാർ, അഡ്വ. കെ.ആർ.അനിൽകുമാർ, കെ.രഘുനാഥൻ, അഡ്വ. എസ്.കൃഷ്ണകുമാർ, അഡ്വ. ബി.ഷാലി, ബി.ധനപാലൻ,അഡ്വ. നിയാസ് എ സലാം,അഡ്വ. റിഹാസ്, കെ.കെ.രവീന്ദ്രനാഥ്, എ.എ.റവൂഫ്, എം.എൻ.റോയി, നബീൽനൗഷാദ്, എം.ജെ.ആനന്ദ്, ഷാലിബ് തുടങ്ങിയവർ അടൂർപ്രകാശിനൊപ്പമുണ്ടായിരുന്നു.