ksrtc-logo

തിരുവനന്തപുരം: സൂപ്പർഫാസ്റ്റ് ബസുകളുടെ ചെയിൻ സർവീസിനു പുറമെ ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ചെയിൻ സർവീസുകളും കെ.എസ്.ആർ.ടി.സി ആരംഭിക്കുന്നു. 26 മുതൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള പ്രധാന ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് എം.സി റോഡു വഴിയും എൻ.എച്ച് റോഡു വഴിയുമാണ് ചെയിൻ സർവീസുകൾ നടത്തുക. രാവിലെ 5 മുതൽ രാത്രി 7 വരെ ഓരോ പത്ത് മിനിട്ടിലും ഫാസ്റ്റ് ബസ് സർവീസ് ഉണ്ടാകും. തിരുവനന്തപുരം-ആറ്റിങ്ങൽ- കൊല്ലം, കൊല്ലം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, എറണാകുളം- തൃശൂർ, തിരുവനന്തപുരം- കൊട്ടാരക്കര, കൊട്ടാരക്കര- കോട്ടയം, കോട്ടയം- മൂവാറ്റുപുഴ, മൂവാറ്റുപുഴ- തൃശൂർ എന്നീ റൂട്ടുകളിൽ ഇരുഭാഗത്തുമായാണ് സർവീസുകൾ.

യാത്രത്തിരക്ക് കൂടുതലുള്ള രാവിലെ ഏഴര മുതൽ ഒൻപതുവരെയും വൈകിട്ട് നാലര മുതൽ ആറു വരെയും അഞ്ച് മിനിട്ട് ഇടവേളയിലായിരിക്കും സർവീസ്. ഓരോ അര മണിക്കൂറിലും തിരുവനന്തപുരം- കായംകുളം, കായംകുളം- എറണാകുളം എന്നീ സർവീസുകളും ഓരോ ഇരുപത് മിനിട്ടിലും മൂവാറ്റുപുഴ- തൃശൂർ സർവീസുകളും ഓരോ 40 മിനിട്ടിലും കോട്ടയം- തൃശൂർ സർവീസുകളും ഉണ്ടായിരിക്കും.

നിലവിലുള്ള സർവീസുകളുടെ സമയം ക്രമീകരിച്ചാണ് പുതിയ ചെയിൻ സർവീസ് ആരംഭിക്കുന്നത്.