dd

നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിച്ച ആദ്ധ്യാത്മിക സംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. താലൂക്കിലെ കരയോഗങ്ങളിൽ പ്രവർത്തിക്കുന്ന ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും കരയോഗ മേഖല മത്സര പരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ആദ്ധ്യാത്മിക മത്സരങ്ങൾ സംഘടിപ്പിച്ചു. കരയോഗ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങളിലെ 200 ഓളം കുട്ടികൾ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ, മഹേഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു. ആദ്ധ്യാത്മിക പഠനകേന്ദ്രം കോ ഓർഡിനേറ്റർ രമേശ് കുമാർ സ്വാഗതവും സെക്രട്ടറി രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.