bear-cubs
കാറിനുള്ളിലും പുറത്തും കരടിക്കുട്ടികൾ.

കാറിനുള്ളിൽ കളിക്കുന്ന മൂന്ന് കരടി കുഞ്ഞുങ്ങൾ. പുറത്ത് ചുറ്റിത്തിരിയുന്ന അമ്മക്കരടി. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ ചിത്രങ്ങൾ. അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് ഞെട്ടിയെങ്കിലും യു.എസിലെ ചാട് മോറിസ് അവരുടെ ചിത്രങ്ങൾ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ മറന്നില്ല. ബാർബർ ഷോപ്പ് ഉടമയായ മോറിസ് രാവിലെ പുറപ്പെടാനായി ഇറങ്ങുമ്പോഴാണ് തന്റെ കാറിനുള്ളിൽ മൂന്ന് സുന്ദരൻ കരടി കുഞ്ഞുങ്ങൾ 'ഡ്രൈവിംഗ്' പഠിക്കുന്നത് കണ്ടത്. കരടിയെ കാണണമെന്നും അതിനൊടൊപ്പം കളിക്കണമെന്നുമൊക്കെ മോറിസ് ഇടയ്‌ക്ക് കൂട്ടുകാരോട് പറയാറുണ്ട്. എന്നാൽ ഇത്രവേഗം കരടി കുടുംബസമേതം മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന് താൻ കരുതിയില്ലെന്നാണ് മോറിസ് പറയുന്നത്. ഡ്രൈവറുടെ സീറ്റിലും മറ്റും കയറിയിരുന്ന കരടി കുഞ്ഞുങ്ങൾ ഏതായാലും മോറിസിന്റെ കാറിന് ഒരു പോറൽപോലും ഏൽപ്പിച്ചില്ല. കുറച്ച് സമയത്തിന് ശേഷം ബോറടിച്ച 'കരടി ഫാമിലി ' അടുത്തുള്ള താഴ്‌വരയിലേക്ക് മടങ്ങി.