bb

നെയ്യാറ്റിൻകര: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദിനം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ ആഘോഷിച്ചു. സ്വദേശാഭിമാനിയുടെ നെയ്യാറ്റിൻകര പാർക്കിലുള്ള സ്മൃതി മണ്ഡപത്തിലും ജന്മഗൃഹമായ അതിയന്നൂരിലെ കൂടില്ലാവീട്ടിലും സംഘനാ പ്രവർത്തകരെത്തി പുഷ്പാർച്ചന നടത്തി. നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിൽ നടന്ന അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ആർ. വത്സലൻ, അഡ്വ. എസ്.കെ. അശോക്‌കുമാർ, മാരായമുട്ടം സുരേഷ്, നഗരസഭാ പാർലമെന്ററി പാർട്ടി ഉപനേതാവ് ഗ്രാമം പ്രവീൺ, എം.ആർ. സൈമൺ, കക്കാട് രാമചന്ദ്രൻനായർ, സുമകുമാരി, അഡ്വ. ആർ. അജയകുമാർ, ഊരൂട്ടുകാല സുരേഷ്, കൂട്ടപ്പന ഗോപാലകൃഷ്ണൻ നായർ, അഹമ്മദ് ഖാൻ, എം.സി. സെൽവരാജ്, കെ.ആർ. മാധവൻകുട്ടി, നെയ്യാറ്റിൻകര അജിത് തുടങ്ങിയവർ പങ്കെടുത്തു.

സ്വദേശാഭിമാനി ജേർണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ കൂടില്ലാ വീട്ടിലെത്തി പുഷ്പാർച്ചന നടത്തി. സാമൂഹ്യ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അഡ്വ. എം. ബെൻസർ അദ്ധ്യക്ഷനായിരുന്നു. ജെ. ലാലപ്പൻ, ഡി.ജെ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.