world

ലണ്ടൻ: ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുകയേ ഇല്ല. പരസ്യ വാചകമല്ല. ഇൻസ്റ്റാഗ്രാമിലെ സൂപ്പർസ്റ്റാറായ ഗിന സ്റ്റുവർട്ടിന്റെ ചിത്രം കാണുന്നവർ അറിയാതെ പറഞ്ഞുപോകുന്നതാണിത്. കക്ഷിക്ക് നാൽപ്പത്തെട്ടുവയസായി. പക്ഷേ. കണ്ടാൽ ഇരുപതുപോലും തോന്നിക്കില്ല. ഇൗ ഒറ്റക്കാരണംകൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം നാൾക്കുനാൾ കുതിച്ചുയരുകയാണ്. 143,000 പേരാണ് ഇപ്പോഴത്തെ ഫോളവേഴ്സ്. ലോകത്ത് ഏറ്റവും സുന്ദരിയും ഹോട്ടുമായ അമ്മൂമ്മ എന്ന പട്ടം ഗിനയ്ക്കുമാത്രം സ്വന്തമാണ്. നാലുമക്കളാണ് ഗിനയ്ക്ക്. മക്കൾക്കെല്ലാം ഒന്നും രണ്ടും മക്കളുണ്ട്.

അമ്മൂമ്മയായെങ്കിലും മോഡലിംഗ് രംഗത്ത് ഗിന ഇപ്പോഴും സൂപ്പർസ്റ്റാർ തന്നെ. സൗന്ദര്യമത്സരങ്ങളിലും ഗിനയെ തോൽപ്പിക്കാൻ യുവ സുന്ദരികൾ ഏറെ വിയർപ്പൊഴുക്കിയാലേ പറ്റൂ. കഴിഞ്ഞവർഷം ആസ്ട്രേലിയയിൽ നടന്ന സൗന്ദര്യമത്സരത്തിൽ തന്റെ പ്രായത്തിന്റെ പകുതിപോലുമില്ലാത്ത സുന്ദരികളെ തോൽപ്പിച്ച് ഫൈനലിൽ എത്തിയതോടെയാണ് ഗിന മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇതോടെയാണ് ഫോളോവേഴ്സിന്റെ എണ്ണം കൂടി. ഇത്ര നന്നായി അഴകളവുകൾ എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്നാണ് ഇതിൽ ഭൂരിപക്ഷത്തിനും അറിയേണ്ടത്. എന്നാൽ ടോപ്പ് സീക്രട്ടായതിനാൽ ഇക്കാര്യം വെളിപ്പെടുത്താൻ ഗിന തയ്യാറല്ല.

കാര്യങ്ങളൊക്കെ കൊള്ളാമെങ്കിലും ഗിന പോസ്റ്റുചെയ്യുന്ന ഫോട്ടോകൾപലതും കടുപ്പമാണെന്നാണ് ആരാധകർ പറയുന്നത്. ശരീരത്തിന്റെ ഒട്ടുമുക്കാലും തുറന്നുകാട്ടുന്നതാണ് ഫോട്ടോകളിൽ പലതും. അർദ്ധനഗ്ന ചിത്രങ്ങൾപോലും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇതിലൊന്നിലും വലിയ കാര്യമില്ലെന്നാണ് ചില ആരാധകർ പറയുന്നത്. ശരീരത്തിനെയും മനസിനെയും പ്രായം ബാധിച്ചിട്ടില്ലെന്ന് കാണിക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കുമെന്നും അവർ പറയുന്നു.