ടോക്കിയോ: വെറും രണ്ട് മത്തങ്ങ. പക്ഷേ, വില മുപ്പത്തിയൊന്ന് ലക്ഷം രൂപ. ജപ്പാനിലെ യുബാരിയിൽ ലേലത്തിൽപോയ മത്തങ്ങകൾക്കാണ് ഇൗ മോഹവില കിട്ടിയത്.രുചിയിലും പോഷകത്തിലും അപൂർവയിനമായതിനാണ് വമ്പൻ വില ലഭിച്ചതെന്നാണ് റിപ്പോർട്ട്. അപൂർവമായി മാത്രമേ ഇത്തരം മത്തങ്ങകൾ കൃഷിചെയ്യാറുള്ളൂ.ഇവ വാങ്ങാൻ ജനങ്ങളുടെ മത്സരമാണ്. പണക്കാരാണ് ലേലത്തിൽ മുന്നിലുണ്ടാവുക.
കാർഷിക പട്ടണമായ യുബാരിയിൽ എല്ലാവർഷവും കാർഷിക വിളകൾ ലേലം ചെയ്യാറുണ്ട്.ഇതിലൂടെ വൻ ലാഭമാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ ഇത്രയും തുകയ്ക്ക് മത്തങ്ങ വിറ്റുപോകുന്നത് ഇതാദ്യമായാണ്.