may21e

ആറ്റിങ്ങൽ: ബാലചന്ദ്രൻ നായർ സി.എസ് രചിച്ച ഡാൻസിംഗ് ഷാഡോ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം കവയിത്രി ഇമാലുവൽ മെറ്റിൽസ്,​ കവി രാധാകൃഷ്ണൻ കുന്നുംപുറത്തിന് നൽകി പ്രകാശനം ചെയ്തു. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന യോഗം നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉണ്ണി ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഭാസിരാജ് പുസ്തകം പരിചയപ്പെടുത്തി. വിജയൻ പാലാഴി,​ സുജ കെ.എസ്,​ ബാലചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.