may25c

കിളിമാനൂർ: സൂപ്പർഫാസ്റ്റ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. അയിലം മൈവള്ളി ഏലാ കോളംകോട് തറട്ടയിൽ വീട്ടിൽ പരമേശ്വരൻ പിള്ള - പുഞ്ചിരിയമ്മ ദമ്പതികളുടെ മകൻ ശ്യാം (32) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 10.30 ന് എം.സി റോഡിൽ കാരേറ്റ് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.കാരേറ്റ് ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ശ്യാമിന്റെ ബൈക്കിൽ തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് വന്ന സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു. ഗൾഫിൽ നിന്നും അടുത്തിടെയാണ് ശ്യാം നാട്ടിലെത്തിയത്. ഭാര്യ: രേഷ്മ .സഹോദരങ്ങൾ: ശാലിനി, ശരത്.