ukl

വെള്ളനാട്:കേരള പുലയർ മഹാസഭ കുളക്കോട് ശാഖയുടെ പൊതുസമ്മേളനം കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ, എൽ.രമേഷ്,ജില്ലാ ട്രഷറർ കുമാർ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സജീവ്,ജില്ലാ കമ്മിറ്റിയംഗംഷാജു,ആര്യനാട് യൂണിയൻ പ്രസിഡന്റ് ആർ.രഘു,ആര്യനാട് ഏരിയ യൂണിയൻ സെക്രട്ടറി സജു, ശാഖാ സെക്രട്ടറി എൽ.അനിൽ കുമാർ എന്നിവർ സംസാരിച്ചു.