postal-votes

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ കൂടുതൽ തപാൽ വോട്ടുകൾ കിട്ടിയത് ആറ്റിങ്ങലിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എ.സമ്പത്തിനും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും. സമ്പത്തിന് 2450ഉം കുമ്മനത്തിന് 2217ഉം തപാൽ വോട്ടുകൾ കിട്ടി.ആറ്റിങ്ങലിൽ ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രന് 1579ഉം, വിജയിച്ച കോൺഗ്രസിന്റെ അടൂർ പ്രകാശിന് 1526ഉം തപാൽ വോട്ടുകൾ കിട്ടി.നോട്ടയ്ക്ക് ആറ്റിങ്ങലിൽ 41ഉം തിരുവനന്തപുരത്ത് 27ഉം തപാൽ വോട്ടുകൾ കിട്ടി. ആറ്റിങ്ങലിൽ വിപിൻലാൽ പാലോട് 16, അജ്മൽ ഇസ്മായിൽ1, ആറ്റിങ്ങൽ അജിത് കുമാർ 2, അനിത 4, പ്രകാശ് എസ്. കരിക്കാട്ടുവിള 1, മനോജ് എം. പൂവക്കാട് 1, കെ.ജി. മോഹനൻ 3, ഷൈലജ നാവായിക്കുളം 3, ഇരിഞ്ചയം സുരേഷ് 3 എന്നിങ്ങനെയാണ് സ്വതന്ത്രർക്ക് കിട്ടിയ തപാൽ വോട്ട്. സ്വതന്ത്രരായ രാംസാഗർ പി, സതീഷ് കുമാർ, സുനിൽ സോമൻ, കെ. വിവേകാനന്ദൻ, മാഹീൻ തേവരുപാറ, പ്രകാശ് ജി. വീണാഭവൻ, ബി. ദേവദത്തൻ എന്നിവർക്ക് തപാൽ വോട്ടുകൾ കിട്ടിയില്ല. തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി സി. ദിവാകരന് 2086ഉം, ശശി തരൂരിന് 2074ഉം തപാൽ വോട്ടുകൾ കിട്ടി. എസ്.യു.സി.ഐയുടെ മിനിക്ക് 13ഉം, സ്വതന്ത്രനായ കിരൺകുമാറിന് 14ഉം പ്രവാസി നിവാസി പാർട്ടിയുടെ പന്തളം കേരളവർമ്മ രാജയ്ക്ക് 3 വോട്ടുകളും ടി. ശശി, ബിനു ഡി, ജെയിൻ വിത്സൺ, ജോണി തമ്പി എന്നിവർക്ക് രണ്ട് വോട്ടുകൾ വീതവും ബി. ദേവദത്തൻ, ക്രിസ്റ്റഫർ ഷാജു പാലിയോട്, ഗോപകുമാർ ഉൗരുപൊയ്ക എന്നിവർക്ക് ഒാരോ വോട്ടും കിട്ടി. സ്വതന്ത്രരായ എം.എസ്. സുബി, നന്ദാവനം സുശീലൻ, വിഷ്ണു എസ്. അമ്പാടി, മിത്രകുമാർ .ജി എന്നിവർക്ക് തപാൽ വോട്ടുകളൊന്നും കിട്ടിയില്ല.