പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2016 അഡ്മിഷൻ റഗുലർ, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) (352) കോഴ്സിന്റെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 12 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.എസ്.സി (സി.ബി.സി.എസ്.എസ്) (2016 അഡ്മിഷൻ റഗുലർ, 2013, 14, 15 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധനയ്ക്ക് ഓൺലൈനായി ജൂൺ 12 വരെ അപേക്ഷിക്കാം.
കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.സി.എ, ബി.എസ് സി ഇലക്‌ട്രോണിക്സ് പ്രോഗ്രാമുകളുടെ (റഗുലർ/സപ്ലിമെന്റി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂൺ 4 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്‌ഷൻ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 12 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2013 അഡ്മിഷൻ മുതൽ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഏഴാം സെമസ്റ്റർ ബി.ടെക് (2008/2013 സ്‌കീം) ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 3 വരെയും 50 രൂപ പിഴയോടെ 7 വരെയും 125 രൂപ പിഴയോടെ 10 വരെയും ഓൺലൈനായി അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികളും 2007 അഡ്മിഷൻ വരെയുളള മേഴ്സിചാൻസ് വിദ്യാർത്ഥികളും സർവകലാശാലയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
ആറാം സെമസ്റ്റർ (ത്രിവത്സരം) & പത്താം സെമസ്റ്റർ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുൻപുളളത്) എൽ എൽ.ബി പരീക്ഷകൾ ജൂൺ 26 ന് ആരംഭിക്കും. (2007, 2008 & 2009 അഡ്മിഷൻ ) (ത്രിവത്സരം), (2005, 2006 & 2007 അഡ്മിഷൻ) (പഞ്ചവത്സരം) വിദ്യാർത്ഥികൾ 4000 രൂപ മേഴ്സിചാൻസ് ഫീസിനത്തിലും 300 രൂപ സി.വി ക്യാമ്പ് ഫീസിനത്തിലും, (2004, 2005 & 2006 അഡ്മിഷൻ) (ത്രിവത്സരം), (2002, 2003, 2004 അഡ്മിഷൻ) (പഞ്ചവത്സരം) വിദ്യാർത്ഥികൾ 7500 രൂപ മേഴ്സിചാൻസ് ഫീസിനത്തിലും 300 രൂപ സി.വി ക്യാമ്പ് ഫീസിനത്തിലും അടയ്‌ക്കണം. മൂന്നിൽ കൂടുതൽ പേപ്പർ ഉണ്ടെങ്കിൽ ഓരോ പേപ്പറിനും 2500 രൂപ വീതം അടയ്‌ക്കണം. പിഴകൂടാതെ ജൂൺ 1 വരെയും 50 രൂപ പിഴയോടെ 7 വരെയും 125 രൂപ പിഴയോടെ ജൂൺ 10 വരെയും അപേക്ഷിക്കാം.
ബിരുദ പ്രവേശനം: ഓൺലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം
ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം. ജനനത്തീയതി, കാറ്റഗറി, പാസായ വർഷം, ചാൻസ്, മാർക്കുകൾ, കോളേജുകളും കോഴ്സുകളും എന്നിവയിൽ ജൂൺ 1 വരെ വിദ്യാർത്ഥികൾക്ക് തിരുത്തലുകൾ വരുത്താം. തിരുത്തലുകൾ വരുത്തി കഴിഞ്ഞ് ഓപ്ഷനുകൾ ക്രമമനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മറ്റും പരിശോധിച്ച് 'Save and Refresh' നൽകി 'Submit' ചെയ്ത ശേഷം പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്. ഗ്രേസ് മാർക്ക്, പുനർമൂല്യ നിർണയം തുടങ്ങിയ മാർക്കുകൾക്ക് മാറ്റം വന്നിട്ടുെങ്കിൽ പുതിയ മാർക്കുകൾ നൽകി തിരുത്തലുകൾ വരുത്താൻ ഈ അവസരം ഉപയോഗിക്കാം. തിരുത്തലുകൾക്ക് വേണ്ടി സർവകലാശാലയെ സമീപിക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷ അവസാന തീയതി ജൂൺ 3 .