തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിന്റെ നാലാം പ്രതിഷ്ഠാവാർഷികം ഇന്ന് ആരംഭിച്ച് 28ന് സമാപിക്കും. ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി താന്ത്രികഭൂഷൺ ജ്യോതിഷഭൂഷൺ സുജിത് തന്ത്രി മുഖ്യകാർമികത്വം വഹിക്കുമെന്ന് ശാഖ കമ്മിറ്റി പ്രസിഡന്റ് മണ്ണുമുട്ടം ശശി, സെക്രട്ടറി ബൈജു തമ്പി എന്നിവർ അറിയിച്ചു.
ഇന്ന് രാവിലെ 7.30ന് സമ്പൂർണ നാരായണീയ പാരായണം. വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് മണ്ണുമുട്ടം ശശി അദ്ധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി ബൈജുതമ്പി സ്വാഗതം പറയും. ഗുരുദേവപ്രാർത്ഥന സംഘത്തെ ആദരിക്കും. ഡോ. ഷാജി പ്രഭാകൻ മുഖ്യപ്രഭാഷണം നടത്തിയശേഷം വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ചികിത്സാസഹായ വിതരണം നടത്തും. ദിവ്യപ്രഭാ കണ്ണാശുപത്രിയിലെ ഡോ. ദേവിൻ പ്രഭാകർ വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽകുമാർ, ശാഖ വൈസ് പ്രസിഡന്റ് വിദ്യാധരൻ എന്നിവർ സംസാരിക്കും. ഡി. രാജ്കുമാർ നന്ദി പറയും. 27ന് വൈകിട്ട് 5.30ന് പ്രഭാഷണം, രാത്രി 7ന് കലാപരിപാടികൾ, 7.30ന് ഭഗവതിസേവ,പ്രസാദശുദ്ധി. 28ന് രാവിലെ 9ന് മഹാമൃത്യുഞ്ജയഹോമം, 12ന് ഉത്സവസദ്യ,വൈകിട്ട് 5.30ന് പ്രഭാഷണം, 7.30ന് പുഷ്പാഭിഷേകം.എല്ലാ ഉത്സവദിവസങ്ങളിലും രാവിലെ 5.30ന് പള്ളിയുണർത്തൽ,നടതുറപ്പ്,മലർനിവേദ്യം, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,7ന് വിശേഷാൽ പൂജ,ദീപാരാധന,11ന് ഉഷപൂജ,നിവേദ്യം,മഹാഗുരുപൂജ,മംഗളാരതി,12ന് അന്നദാനം,വൈകിട്ട് 5ന് നടതുറപ്പ്,5.10ന് ഗുരുദേവകൃതികളുടെ പാരായണം, 7ന് ദീപാരാധന,സമൂഹപ്രാർത്ഥന,7.50ന് അത്താഴപൂജ,8ന് നടയടപ്പ് എന്നിവയുണ്ടായിരിക്കുമെന്ന് സെക്രട്ടറി ബൈജു തമ്പി അറിയിച്ചു.