rain
rain

തിരുവനന്തപുരം: അറബിക്കടലിന്റെ തെക്ക് കിഴക്കൻ പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഇൗ സമയത്ത് കടലിൽ ഇറങ്ങരുതെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇന്നും ഇടിയോടുകൂടിയ മഴയുണ്ടാകും. ഇന്നലെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴ ലഭിച്ചു.