nagampadam-bridge-train
nagampadam bridge train

തിരുവനന്തപുരം: കോട്ടയത്ത് നാഗമ്പടം റെയിൽവേ മേൽപാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം മേഖലയിൽ ഇന്ന് ട്രെയിൻഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് കോട്ടയം വഴിയുള്ള മെമു, കൊല്ലം - ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ - കൊല്ലം പാസഞ്ചർ, കോട്ടയം വഴിയുളള കായംകുളം - എറണാകുളം പാസഞ്ചർ, കോട്ടയം - കൊല്ലം പാസഞ്ചർ, കൊല്ലം - കോട്ടയം പാസഞ്ചർ എന്നിവ റദ്ദാക്കി.