thoppil-viswan-anusmarana

തിരുവനന്തപുരം: കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച നേതാവായിരുന്നു തോപ്പിൽ വിശ്വനെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. പേട്ട ജംഗ്ഷനിൽ നടന്ന രണ്ടാമത് തോപ്പിൽ വിശ്വൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേട്ടയുടെ വികസന നായകനായിരുന്നു അദ്ദേഹമെന്നും എം.എം. ഹസൻ പറഞ്ഞു. പേട്ട കൗൺസിലർ ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ,​ മുൻ എം.എൽ.എ ടി. ശരത്ചന്ദ്ര പ്രസാദ്,​ വി. പ്രതാപചന്ദ്രൻ,​ എം.എ. പത്മകുമാർ,​ തുലയിൽ ശശി,​ കെ. ഗോപാലകൃഷ്ണൻ നായർ,​ തോപ്പിൽ വിശ്വന്റെ മക്കളായ ദീപു വിശ്വൻ,​ ദിനിഷ് വിശ്വൻ തുടങ്ങിയവർ പങ്കെടുത്തു.