ചാലിയം : കക്കയെടുക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു .ചാലിയം ലൈറ്റ് ഹൗസിന് സമീപം തൈക്കടപ്പുറത്ത് റഫീഖ് (44) ആണ് മരിച്ചത്.
ബേപ്പൂർ പുളിമൂട്ടിന് സമീപം നങ്കൂരമിട്ടിരുന്ന കണ്ടയ്നർ കപ്പലിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മത്സ്യത്തൊഴിലാളി ഷുക്കൂറിന്റെ നേതൃത്വത്തിൽ നടത്തിയ നടത്തിയ തി രച്ചിലിൽ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ:സാബിറ
മക്കൾ:സാജിത്ത്,ജുബൈസ്, ഷംനാസ് .
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷണ്മുഖൻ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി