karikkakom

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ഡോ. പള്ളിക്കൽ സുനിലിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത് ദേവീ ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. കുളത്തൂപ്പുഴ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നു രഥ ഘോഷയാത്രയായി കൊല്ലം,​ തിരുവനന്തപുരം ജില്ലകളിലെ 38 ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് കരിക്കകം ക്ഷേത്രത്തിലെത്തിച്ച ഭദ്രദീപവും ദേവീ ഭാഗവത ഗ്രന്ഥവും ക്ഷേത്ര തന്ത്രി നാരായണൻ അനുജൻ നമ്പൂതിരിപ്പാട്‌ ഏറ്റുവാങ്ങി യജ്ഞശാലയിലെ വിളക്കിലേക്ക് തെളിച്ചാണ് നവാഹ യജ്ഞത്തിന് ആരംഭം കുറിച്ചത്. യജ്ഞത്തിന്റെ ഉദ്ഘാടനം സംഗീതജ്ഞൻ കാവാലം ശ്രീകുമാ‌ർ നിർവഹിച്ചു. യജ്ഞാചാര്യൻ,​ യജ്ഞഹോതാവ്,​ യജ്ഞ പൗരാണികർ എന്നിവരെ ആചാരവിധി പ്രകാരം സ്വീകരിച്ച് യജ്ഞ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് യജ്ഞാചാര്യൻ പള്ളിക്കൽ സുനിൽ ദേവീ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.