പാറശാല: മഴക്കാലം തുടങ്ങാനിരിക്കെ ദേശീയപാത ഉൾപ്പടെയുള്ള നിരത്തുകളിലുള്ള കുഴികളാണ് ഇപ്പോൾ നാട്ടുകാരുടെ പ്രധാന പ്രശ്നം. മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട റോഡുകളിലെ ആഴുക്കുചാലുകൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ എല്ലാ പഞ്ചായത്തിലും നടന്നുവരികയാണ്. മഴക്കാലത്ത് പടർന്ന് പിടിക്കുന്ന പകർച്ച വ്യാധികളെ തടയുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഫണ്ടുകൾ കണ്ടെത്തിയാണ് കാലേകൂട്ടിയുള്ള പ്രവർത്തങ്ങൾ. എന്നാൽ ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പല റോഡുകളിലും രൂപപ്പെട്ടിട്ടുള്ള കുഴികൾ നികത്താൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ നിരത്തുകളിൽ അവിടവിടെയായി രൂപപ്പെട്ടിട്ടുള്ള കുഴികൾ വൻ കുഴികളായി രൂപപ്പെടുമെന്ന് മാത്രമല്ല മഴക്കാലം തുടരുന്നതോടെ കൂടുതൽ അപകടകരമായും മാറുന്നതാണ്. പാറശാല മുതൽ നെയ്യാറ്റിൻകര വരെയുള്ള ദേശീയപാതയിൽ മിക്ക ജംഗ്‌ഷനുകളിലും കുഴികൾ രൂപപ്പെട്ട നിലയിലാണ്. മഴ ആരംഭിക്കുനനത്തോടെ തന്നെ അവ വാൻ കുഴികളായി മാറുന്നതും ഗതാഗത തടസങ്ങൾക്ക് കരണമാകും. പകർച്ച വ്യാധികൾ തടയുന്നതിനായി തദ്ദേശ സ്ഥാപങ്ങളിൽ നടന്നുവരുന്ന മഴക്കാല പൂർവകാല ശുചീകരണമെന്നപോലെ തന്നെ നിരത്തുകളിലെ കുഴികൾ ഇല്ലാതാക്കുന്നതിലൂടെ അപകടരഹിതമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്.