suspecious-boat-from-sri-
suspecious boat from sri lanka

തിരുവനന്തപുരം: ശ്രീലങ്കയിൽനിന്ന് സംശയകരമായ സാഹചര്യത്തിൽ 15 ഐസിസ് പ്രവർത്തകർ ലക്ഷദ്വീപ്, മിനിക്കോയി ലക്ഷ്യമാക്കി വെള്ള നിറത്തിലുള്ള ബോട്ടിൽ നീങ്ങുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ എല്ലാ തീരദേശ പൊലീസ് സ്​റ്റേഷനുകളും ജാഗ്റതപാലിക്കാൻ പൊലീസ് ആസ്ഥാനം നിർദേശം നൽകി. ശ്റീലങ്കയിൽ സ്‌ഫോടനം നടത്തിയവർ കേരളത്തിൽ സന്ദർശനം നടത്തിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ച സാഹചര്യത്തിൽ അതീവ ജാഗ്റതയാണ് പുലർത്തുന്നത്. തീരദേശ പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫിസർമാർക്കും തീരദേശ പൊലീസ് സ്​റ്റേഷൻ ഇന്റലിജൻസ് വിംഗ് തലവൻമാർക്കുമാണ് തീരദേശ പൊലീസ് സേനാ ആസ്ഥാനത്തുനിന്ന് ജാഗ്റതാ സന്ദേശം കൈമാറിയിരിക്കുന്നത്.

കേരളതീരം സംരക്ഷിക്കുന്നതിനായി അതീവ ജാഗ്റത പുലർത്തണമെന്നും ബോട്ട് പട്റോളിങും കോസ്​റ്റൽ ബീ​റ്റും ശക്തമാക്കണമെന്നും സന്ദേശത്തിൽ നിർദേശിക്കുന്നു. ഇന്റലിജൻസ് വിഭാഗം ശക്തിപ്പെടുത്തുന്നതിനോടൊപ്പം കടലോര ജാഗ്റതാ സമിതി അംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും അവബോധം നൽകണമെന്നും നിർദേശമുണ്ട്.